ആയിരം കണ്ണുമായ്...




click to download

ചിത്രം : നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ (1985)
സംഗീതം : ജെറി അമല്‍ദേവ്‌
രചന : ബിച്ചു തിരുമല
ഗായകര്‍ : കെ ജെ യേശുദാസ്‌,കോറസ്‌




ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളി
പൈങ്കിളീ മലര്‍ തേന്‍കിളി(൨)
(ആയിരം ..)

മഞ്ഞു വീണതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
വെയില്‍ വന്നു പോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍കിളി
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല
ഓമനേ നീ വരും നാളും എണ്ണി ഇരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളി
വന്നു നീ വന്നു നിന്നു നീ എന്റെ ജന്മ സാഫല്യമേ (൨)
(ആയിരം ..)

തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി(൨)
തെന്നല്‍ ഉമ്മകള്‍ ഏകിയോ
കുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍കിളി
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
(ആയിരം ..)

Post a Comment

1 Comments

  1. തികച്ചും വ്യത്യസ്തമായൊരു ബ്ലോഗ്!വളരെ നന്ദി!അല്‍പ്പം
    പാ‍ട്ട് അസുഖം ഉള്ളതുകൊണ്ട് ഈ ബ്ലോഗ് ഞാ‍ന്‍
    ഫോളോ ചെയ്യുന്നു.

    ReplyDelete